![]() |
| ദിയകൃഷ്ണ |
![]() |
| ജിഷ്ണു |
![]() |
| ദേവനന്ദ |
![]() |
| ശ്രീപാര്‍വണ |
![]() |
| മുഹമ്മദ് സഹല്‍ |
ശിശുദിന ക്വിസിലെ വിജയികള്‍
എല്‍ പി1 ദയാല്‍ സുനിത്ത്2 ആദിദേവ് സി വി
യു പി1 ആദികൃഷ്ണ2 ദീപക് ഇ വി
ഹൈസ്കൂള്‍1 അഫ്ന2 ഷിഫാന
![]() |
| ദിയകൃഷ്ണ |
![]() |
| ജിഷ്ണു |
![]() |
| ദേവനന്ദ |
![]() |
| ശ്രീപാര്‍വണ |
![]() |
| മുഹമ്മദ് സഹല്‍ |
ശിശുദിന ക്വിസിലെ വിജയികള്‍
എല്‍ പി1 ദയാല്‍ സുനിത്ത്2 ആദിദേവ് സി വി
യു പി1 ആദികൃഷ്ണ2 ദീപക് ഇ വി
ഹൈസ്കൂള്‍1 അഫ്ന2 ഷിഫാന
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം ഗ്രന്ഥശാലാതലത്തില്‍ നിന്ന് ആരംഭിച്ച് നേതൃസമിതി തലത്തിലും മേഖലതാലത്തിലും താലൂക്കു തലത്തിലും ജില്ലാതലത്തിലുമുള്ള കലാമത്സരങ്ങള്‍ സര്‍ഗോത്സവം എന്ന പേരില്‍ നടപ്പിലാക്കുകയുണ്ടായി. ഗ്രന്ഥശാലാതലത്തിലെ മത്സരങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെങ്കിലും മികച്ച പ്രകടനങ്ങളാണ് കുട്ടികള്‍ പുറത്തെടുത്തത്. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശ്രീ രമേശ്കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും ജോ.സിക്രട്ടറി ശ്രീ ജിതിന്‍ സി നന്ദിയും പറഞ്ഞു. താലൂക്ക് കമ്മറ്റി അംഗം ശ്രീ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു.
വിജയികള്‍
ലളിതഗാനം
മാപ്പിളപ്പാട്ട്
ലേഖനം
നാടന്‍പാട്ട്
അക്ഷരം അറിവാണ്, അഗ്നിയാണ്. കേരളത്തെ കേരളമാക്കി മാറ്റിയതില്‍ വായനശാലകള്‍ക്ക് വലിയ പങ്കുണ്ട്. അതിന് നടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ഗ്രന്ഥശാലാസംഘം. വായിച്ച് വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്ത കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍ തുടക്കം കുറിച്ച് 1945 സപ്തംബര്‍ 14 അമ്പലപ്പുഴയില്‍ ശ്രീ പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗമാണ്. പിന്നീട് കേരളഗ്രന്ഥശാലാസംഘം കേരളക്കരയാകെ പതിനായിരക്കണക്കിന് അംഗ ഗ്രന്ഥശാലകളിലൂടെ പടര്‍ന്ന് പന്തലിച്ച് മലയാളികളെ വായനയുടെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. കേരളഗ്രന്ഥശാലാസംഘം രൂപീകൃതമായ സപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആഘോഷിക്കുന്നു. പിന്നീട് ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായി മാറി.
വാണീവിലാസം ഗ്രന്ഥാലയത്തില്‍ ഗ്രന്ഥശാലാദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് ഗ്രന്ഥാലയം മുന്‍ പ്രസിഡണ്ട് ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തെക്കുറിച്ച് ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 14 വരെ അംഗത്വവിതരണ മാസമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു ജനതതിയുടെ സംസ്കാരത്തിന്റെ സൂക്ഷിപ്പുകളാണ് ആ നാട്ടിലെ ആഘോഷങ്ങള്‍. കേരളം സംസ്കാരസമ്പന്നമാണെന്ന് പറയാന്‍ കാരണം വൈവിധ്യമാര്‍ന്ന ഇത്തരം ആഘോഷങ്ങളുടെ കലവറ കൂടിയായതുകൊണ്ടാണ്. കേരളത്തിലെ ആഘോഷങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടത് ഓണം തന്നെ. ചിങ്ങമാസത്തിലെ ഈ ആഘോഷത്തിന്‍ ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസത്തെയെങ്കിലും ദൈര്‍ഘ്യമുണ്ട്. മാനവരെല്ലാവരും ഒന്നായിരുന്ന കള്ളവും ചതിയുമില്ലാത്ത ആധികളും വ്യാധികളുമില്ലാത്ത ഒരു ലോകക്രമത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഓണമെന്നത്.
കേരളത്തെ മൂടിയിരുന്ന പ്രളയത്തിന്റെയും കോവിഡിന്റെയും കാര്‍മേഘങ്ങളൊഴിഞ്ഞ, കേരളം പഴയ താളം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ വര്‍ഷത്തെ ഓണക്കാലത്തിന് മാധുര്യമേറെയുണ്ട്. മുന്‍വര്‍ഷങ്ങളിലേതെന്നതുപോലെ ഓണക്കാലത്തിന്റെ പൊലിമയുമായി ഗ്രന്ഥാലയവും വിപുലമായ രീതിയില്‍ ഓണോത്സവം സംഘടിപ്പിച്ചു. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി നടത്തിയ മത്സരപരിപാടികളില്‍ ഇപ്രാവശ്യം വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.
ഉത്രാടദിനത്തില്‍ പൂക്കളമത്സരത്തോടെ ഓണോത്സവത്തിന് തിരിതെളിഞ്ഞു. വീടുകളില്‍ വെച്ച് നടത്തിയ പൂക്കളമത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം കുട്ടികള്‍ക്കായുള്ള മത്സരപരിപാടികളായിരുന്നു. മഴയെ കൂസാതെ കുട്ടികള്‍ ആഹ്ലാദത്തോടെ മത്സരപരിപാടികളില്‍ പങ്കാളികളായി. പൂക്കളം കളറിംഗ്, മഞ്ചാടി പെറുക്കല്‍, മുത്തുകോര്‍ക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, കസേരകളി, പൊട്ടറ്റോ ഗാഥറിംഗ്, മെഴുകുതിരി കത്തിക്കല്‍മത്സരങ്ങള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയായി.
തിരുവോണനാളില്‍ ഉച്ചക്ക് ശേഷം 3 മണിക്ക് മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങള്‍ക്ക് തുടക്കമായി. ശക്തമായി മഴ പെയ്തെങ്കിലും ആവേശം ചോരാതെ സുന്ദരിക്ക് പൊട്ട് കുത്താനും തേങ്ങ എറിഞ്ഞ് പൊട്ടിക്കാനും കസേരകളിക്കാനും കുപ്പിയില്‍ വെള്ളം നിറയ്ക്കാനും മെഴുകുതിരി കത്തിക്കാനും ഓലമെടയാനുമൊക്കെ പങ്കെടുത്ത് ഓണോത്സവത്തെ അവിസ്മരണീയമാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടും അവസാനമായി നടന്ന പുരുഷ വനിതാ ടീമുകളുടെ കമ്പവലിയും ആവേശത്തെ പരകോടിയിലെത്തിച്ചു. കൊടോളിപ്രത്തിന് സ്വന്തമായി മൈതാനമില്ലാതെയിരുന്നതിനാല്‍ വാഹന ഗതാഗതം കുറഞ്ഞ റോഡുകള്‍ മൈതാനങ്ങളാക്കി മാറ്റിക്കൊണ്ടാണ് മത്സരയിനങ്ങളില്‍ പലതും സംഘടിപ്പിക്കാനായത്.
സമാപന സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ പി വി ദിവാകരന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതവും ജോയിന്റ് സിക്രട്ടറി ശ്രീ. ജിതിന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയ പ്രവര്‍ത്തകരും പ്രിയ്യപ്പെട്ട നാട്ടുകാരും ഈ വര്‍ഷത്തെ ഓണോത്സവത്തെ ധന്യമാക്കി. എല്ലാവരോടും ഗ്രന്ഥാലയത്തിനുള്ള നന്ദി രേഖപ്പെടുത്തുന്നു.
മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...