അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Wednesday, November 23, 2022

ലഹരി വിരുദ്ധ മാജിക്കും ടെലിവിഷന്‍ ഏറ്റുവാങ്ങലും

    ലഹരിയെന്നത് സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിപത്താണെന്ന സത്യം ബോധ്യപ്പെടുത്താനും അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പെയിനുകള്‍ നടപ്പിലാക്കി വരികയാണ്. ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ലഹരിവിരുദ്ധ ക്യാമ്പെയിനിന് ലൈബ്രറി കൗണ്‍സിലും ഭാഗമാവുകയാണ്. എല്ലാ അംഗ ഗ്രന്ഥാലയങ്ങളോടും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ആഹ്വാനം ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാണീവിലാസം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 19 ശനിയാഴ്ച ലഹരി വിരുദ്ധ മാജിക്കും ബോധവല്‍ക്കരണ ക്ലാസും നടത്താന്‍ തീരുമാനിച്ചത്. 
        കൊടോളിപ്രം എന്ന ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങളോടൊപ്പം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ച പ്രിയ്യപ്പെട്ട ശ്രീമതി ദേവി ടീച്ചറുടെ സ്മരണക്കായി ഗ്രന്ഥാലയത്തിന് കുടുംബാംഗങ്ങള്‍ നല്‍കുന്ന ടെലിവിഷന്റെ ഏറ്റുവാങ്ങലും അന്നേദിവസം നടന്നു.
      ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഗ്രന്ഥാലയത്തിന് വേണ്ടി ടെലിവിഷന്‍ ഏറ്റുവാങ്ങുകയും ചെയ്തു. ശ്രീമതി ദേവി ടീച്ചറുടെ മകനും ഓയിസ്കയുടെയും ഗാന്ധിയന്‍ മൂവ്മെന്റുകളുടെ സജീവ പ്രവര്‍ത്തകനുമായ ശ്രീ പി സതീഷ് കുമാര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ശ്രീ. കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയച്ചതോടൊപ്പം ലഹരി വിരുദ്ധ മാജിക്ക് ബോധവല്‍ക്കരണ ക്ലാസ് നയിച്ച ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവും മുന്‍ അധ്യാപകനുമായ ശ്രീ. കെ വി ശശിധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തുകയും ചെയ്തു. 





   ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബുവും ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററും ചേര്‍ന്ന്  മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. 





 തുടര്‍ന്ന് ശ്രീ. ശശിധരന്‍ മാസ്റ്ററുടെ മാജിക്കായിരുന്നു. മെഴുകുതിരിയെ പൂവാക്കി മാറ്റിയും മദ്യത്തിന്റെ അളവ് പകരുന്ന പാത്രത്തിന് അനുസരിച്ച് വര്‍ദ്ധിപ്പിച്ചതും കഴുത്തിലൂടെ വാള്‍ കുത്തിക്കയറ്റിയതും കുഞ്ഞുപാത്രത്തില്‍ നിന്ന് അനവധി കുപ്പികളെടുത്തതും എല്ലാമെല്ലാം വിസ്മയകരമായ കാഴ്ചകളായിരുന്നു. കാഴ്ചകളോടൊപ്പം ലഹരി എന്ന വിപത്തിനെ, അതിന്റെ ദൂഷ്യവശങ്ങളെ, അതിനെ തടയേണ്ടതിന്റെ ആവശ്യകതയെ എല്ലാം സ്പര്‍ശിച്ചുകൊണ്ടുള്ള ക്ലാസും. രണ്ടും ആവേശകരമായിരുന്നു. പുകവലി ശ്വാസകോശത്തെ ചീത്തയാക്കുന്ന പരീക്ഷണം കൗതുകകരമായിരുന്നു. ആരെല്ലാം എങ്ങിനെയെല്ലാം നിര്‍ബന്ധിച്ചാലും ഇവയില്‍ നിന്നെല്ലാം അകലം പാലിക്കേണ്ടതിന്റെ പ്രധാന്യവും മാഷ് കാണിച്ചു തന്നു. മാജിക്കിലെ ചില രഹസ്യങ്ങള്‍- അക്ഷയപാത്രവും ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളും കൂടി അനാവരണം ചെയ്ത മാജിക്ക് ഏറെ ഹൃദ്യമായിരുന്നു. 





ഗ്രന്ഥാലയം വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷയുടെ നന്ദി പ്രകടനത്തോടെ ചടങ്ങ് അവസാനിച്ചു.


 ശിരസ്സുയര്‍ത്തി, ശിരുസ്സുയര്‍ത്തിപ്പറയുക 

 

 ലഹരിക്കടിപ്പെടുകയില്ലൊരുനാളും നാം    

Tuesday, November 15, 2022

ശിശുദിനാഘോഷവും അനുമോദനവും


         നവംബര്‍ 14 ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനം,. ഈ ദിനം ശിശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.

    അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ  ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.  വിദ്യാഭ്യാസം സാർവത്രികമാക്കാന്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. ഒപ്പം തന്നെ ദേശീയ സാമ്പത്തിക വികസനം, വ്യവസായവത്കരണം, ആസൂത്രിതവികസനം, കാര്‍ഷികമേഖലയ്ക്കുള്ള പ്രത്യേക പരിഗണനകള്‍ എന്നിവയിലും അദ്ദേഹം ശ്രദ്ധിച്ചു. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, എന്നീ മൂല്യങ്ങളും അവ പ്രാവർത്തികമാക്കാനുള്ള സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ - നിയമ സംവിധാനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപീകൃതമായത്.  1964-ല്‍ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. 

    ശിശുദിനത്തോടനുബന്ധിച്ച് ഗ്രന്ഥാലയം കുട്ടികള്‍ക്കായി മത്സരപരിപാടികളും പ്രദേശത്തു നിന്ന് എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്ക് അനുമോദനവും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ചാച്ചാജിയുടെ പിറന്നാള്‍ മധുരവും നല്‍കി.

    ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ച യോഗത്തില്‍  ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ശ്രീ കെ ബാലകൃഷ്ണന്റെ അധ്യക്ഷനായിരുന്നു. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനവും എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്കുള്ള അനുമോദനവും ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി സി. റീന നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കായി ശിശുദിന സന്ദേശം നല്‍കി. 




ദിയകൃഷ്ണ

ജിഷ്ണു

ദേവനന്ദ

ശ്രീപാര്‍വണ

മുഹമ്മദ് സഹല്‍

        പട്ടാന്നൂര്‍ നേതൃസമിതി കണ്‍വീനര്‍ ശ്രീ ആനനന്ദബാബു, വനിതാവേദി കണ്‍വീനര്‍ ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ.സിക്രട്ടറി ശ്രീ.ജിതിന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 


ശിശുദിന ക്വിസിലെ വിജയികള്‍ 
എല്‍ പി 
1 ദയാല്‍ സുനിത്ത്
2 ആദിദേവ് സി വി


 

യു പി 
1 ആദികൃഷ്ണ
2 ദീപക് ഇ വി

 

ഹൈസ്കൂള്‍ 
1 അഫ്ന
2 ഷിഫാന

 

വായനാമത്സരം


 വായിച്ചുവളരുക ചിന്തിച്ച് വിവേകം നേടുക എന്നത് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആപ്തവാക്യമാണ്. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്ക് പ്രത്യേകമായും ജില്ലാ തലത്തില്‍ വായനാമത്സരങള്‍ സംഘടിപ്പിച്ചു വരുന്നത്. നിര്‍ദ്ദിഷ്ട പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊപ്പം പൊതുവിജ്ഞാനവും ആനുകാലിക വിജ്ഞാനവും സമ്മേളിച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്. ഈ വര്‍ഷത്തെ ഗ്രന്ഥശാലാ തലത്തിലെ യു പി, വനിതാ വായനാമത്സരങ്ങള്‍ 2022 ഒക്ടോബര്‍ 24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി എടയന്നൂര്‍ ജി വി എച്ച് എസ് എസില്‍ വെച്ച് നടന്ന മേഖലമാത്സരത്തില്‍ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് ശ്രീ പങ്കെടുത്തു

സര്‍ഗോത്സവം

 

        സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം ഗ്രന്ഥശാലാതലത്തില്‍ നിന്ന് ആരംഭിച്ച് നേതൃസമിതി തലത്തിലും മേഖലതാലത്തിലും താലൂക്കു തലത്തിലും ജില്ലാതലത്തിലുമുള്ള കലാമത്സരങ്ങള്‍ സര്‍ഗോത്സവം എന്ന പേരില്‍ നടപ്പിലാക്കുകയുണ്ടായി. ഗ്രന്ഥശാലാതലത്തിലെ മത്സരങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെങ്കിലും മികച്ച പ്രകടനങ്ങളാണ് കുട്ടികള്‍ പുറത്തെടുത്തത്. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശ്രീ രമേശ്കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും ജോ.സിക്രട്ടറി ശ്രീ ജിതിന്‍ സി നന്ദിയും പറഞ്ഞു. താലൂക്ക് കമ്മറ്റി അംഗം ശ്രീ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു.


വിജയികള്‍

ലളിതഗാനം

മാപ്പിളപ്പാട്ട്

ലേഖനം

നാടന്‍പാട്ട്

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...