അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Sunday, September 11, 2022

ഓണോത്സവം 2022

     ഒരു ജനതതിയുടെ സംസ്കാരത്തിന്റെ സൂക്ഷിപ്പുകളാണ് ആ നാട്ടിലെ ആഘോഷങ്ങള്‍. കേരളം സംസ്കാരസമ്പന്നമാണെന്ന് പറയാന്‍ കാരണം വൈവിധ്യമാര്‍ന്ന ഇത്തരം ആഘോഷങ്ങളുടെ കലവറ കൂടിയായതുകൊണ്ടാണ്. കേരളത്തിലെ ആഘോഷങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടത് ഓണം തന്നെ. ചിങ്ങമാസത്തിലെ ഈ ആഘോഷത്തിന്‍ ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസത്തെയെങ്കിലും ദൈര്‍ഘ്യമുണ്ട്. മാനവരെല്ലാവരും ഒന്നായിരുന്ന കള്ളവും ചതിയുമില്ലാത്ത ആധികളും വ്യാധികളുമില്ലാത്ത ഒരു ലോകക്രമത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഓണമെന്നത്. 

    കേരളത്തെ മൂടിയിരുന്ന പ്രളയത്തിന്റെയും കോവിഡിന്റെയും കാര്‍മേഘങ്ങളൊഴിഞ്ഞ, കേരളം പഴയ താളം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ വര്‍ഷത്തെ ഓണക്കാലത്തിന് മാധുര്യമേറെയുണ്ട്. മുന്‍വര്‍ഷങ്ങളിലേതെന്നതുപോലെ ഓണക്കാലത്തിന്റെ പൊലിമയുമായി ഗ്രന്ഥാലയവും വിപുലമായ രീതിയില്‍ ഓണോത്സവം സംഘടിപ്പിച്ചു. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി നടത്തിയ മത്സരപരിപാടികളില്‍ ഇപ്രാവശ്യം വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.

        ഉത്രാടദിനത്തില്‍ പൂക്കളമത്സരത്തോടെ ഓണോത്സവത്തിന് തിരിതെളിഞ്ഞു. വീടുകളില്‍ വെച്ച് നടത്തിയ പൂക്കളമത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം കുട്ടികള്‍ക്കായുള്ള മത്സരപരിപാടികളായിരുന്നു. മഴയെ കൂസാതെ കുട്ടികള്‍ ആഹ്ലാദത്തോടെ മത്സരപരിപാടികളില്‍ പങ്കാളികളായി. പൂക്കളം കളറിംഗ്, മഞ്ചാടി പെറുക്കല്‍, മുത്തുകോര്‍ക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, കസേരകളി, പൊട്ടറ്റോ ഗാഥറിംഗ്, മെഴുകുതിരി കത്തിക്കല്‍മത്സരങ്ങള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയായി.





    തിരുവോണനാളില്‍ ഉച്ചക്ക് ശേഷം 3 മണിക്ക് മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങള്‍ക്ക് തുടക്കമായി. ശക്തമായി മഴ പെയ്തെങ്കിലും ആവേശം ചോരാതെ സുന്ദരിക്ക് പൊട്ട് കുത്താനും തേങ്ങ എറിഞ്ഞ് പൊട്ടിക്കാനും കസേരകളിക്കാനും കുപ്പിയില്‍ വെള്ളം നിറയ്ക്കാനും മെഴുകുതിരി കത്തിക്കാനും ഓലമെടയാനുമൊക്കെ പങ്കെടുത്ത് ഓണോത്സവത്തെ അവിസ്മരണീയമാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടും അവസാനമായി നടന്ന പുരുഷ വനിതാ ടീമുകളുടെ കമ്പവലിയും ആവേശത്തെ പരകോടിയിലെത്തിച്ചു. കൊടോളിപ്രത്തിന് സ്വന്തമായി മൈതാനമില്ലാതെയിരുന്നതിനാല്‍ വാഹന ഗതാഗതം കുറഞ്ഞ റോഡുകള്‍ മൈതാനങ്ങളാക്കി മാറ്റിക്കൊണ്ടാണ് മത്സരയിനങ്ങളില്‍ പലതും സംഘടിപ്പിക്കാനായത്.




    സമാപന സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ പി വി ദിവാകരന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതവും ജോയിന്റ് സിക്രട്ടറി ശ്രീ. ജിതിന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയ പ്രവര്‍ത്തകരും പ്രിയ്യപ്പെട്ട നാട്ടുകാരും ഈ വര്‍ഷത്തെ ഓണോത്സവത്തെ ധന്യമാക്കി. എല്ലാവരോടും ഗ്രന്ഥാലയത്തിനുള്ള നന്ദി രേഖപ്പെടുത്തുന്നു.


വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...