ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി കെ ഷൈമ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീ. കെ ഇ രമേശ് കുമാര്‍ അധ്യക്ഷനായിരുന്നു. നൂര്‍ മലബാര്‍ ഐ ക്ലിനിക്കിലെ ഒഫ്താല്‍മോളജിസ്റ്റായ ഡോ സുമയ്യ ക്ലാസ് നടത്തി. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ വി കെ സജിത്ത് കുമാര്‍ സ്വാഗതഭാഷണം നടത്തി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആസംസകള്‍ നേര്‍ന്നു. ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗം ശ്രീ പി വി രജീഷ് നന്ദി പ്രകാശിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ നേതൃത്വം വഹിച്ചു.
തുടര്‍ന്ന് നേത്രപരിശോധന, തിമിര നിര്‍ണയം, മരുന്ന് വിതരണം എന്നിവ നടന്നു. 6 ലധികം പേര്‍ പങ്കെടുത്തു. കണ്ണട ആവശ്യമുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍ കണ്ണട വിതരണം ചെയ്യും. ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.