അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, April 19, 2024

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത് അറിവിന്റെ ഉല്പാദനത്തിലൂടെയാ യിരുന്നു. നാമിന്നനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തന്നെ ആരുടെയെങ്കിലും ഔദാര്യത്തിലൂടെ ലഭിച്ചതല്ല. അവയൊക്കെയും തീഷ്ണങ്ങളുടെ സമരഭൂമികയിലെ നിരവധിയാളുകളുടെ ത്യാഗപൂര്‍ണമായ ശ്രമങ്ങളിലൂടെ കൈവന്നതാണ്. ഈ നേട്ടങ്ങളെ തിരസ്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കേരള സമൂഹത്തില്‍ ഉടലെടുക്കുന്നത് മുളയിലെ നുള്ളേണ്ടതുണ്ട്. ഇന്നലെകളെ ശരിയായി മനസ്സിലാക്കി മാത്രമേ നല്ല നാളൈകളേ സൃഷ്ടിക്കാന്‍ കഴിയൂ. 

    കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഇതിനായി സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ ക്യാമ്പെയിന്‍ പ്രവര്‍ത്തനമായിരുന്നു വിജ്ഞാന വികസന സദസ്സുകള്‍. തലശ്ശേരി താലൂക്ക് തല വിജ്ഞാന വികസന സദസ്സിന്റെ ഉദ്ഘാടനം ചാലോട് ഇ കെ നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. തുടര്‍ന്ന് എല്ലാ അംഗ ഗ്രന്ഥശാലകളിലും സദസ്സുകള്‍ സംഘടിപ്പിച്ചു. വാണീവിലാസം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജ്ഞാന വികസന സദസ്സ് 2024 മാര്‍ച്ച് 31 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

    ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ വി കെ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രന്ഥാലംയ വൈസ് പ്രസിഡണ്ട് ശ്രീ  കെ ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ ശശിധരന്‍ പാണലാട് ക്ലാസ് നയിച്ചു. കേരള സമൂഹത്തിന്റെ വികാസ പരിണാമങ്ങള്‍ അദ്ദേഹം നിരവധി ഉദാഹരണങ്ങളിലൂടെ സരസമായി വിശദീകരിച്ചു. വൈജ്ഞാനിക സമൂഹമെന്ന നിലയില്‍ നമ്മള്‍ എങ്ങനെ മാറേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഏറെ ഹൃദ്യവും തെളിമയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ സിക്രട്ടറി ശ്രീ ജിതിനിന്റെ നന്ദി പ്രകാശനത്തോടെ സദസ്സിന് വിരാമമായി.

















No comments:

Post a Comment

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...