അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, April 19, 2024

വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത് അറിവിന്റെ ഉല്പാദനത്തിലൂടെയാ യിരുന്നു. നാമിന്നനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തന്നെ ആരുടെയെങ്കിലും ഔദാര്യത്തിലൂടെ ലഭിച്ചതല്ല. അവയൊക്കെയും തീഷ്ണങ്ങളുടെ സമരഭൂമികയിലെ നിരവധിയാളുകളുടെ ത്യാഗപൂര്‍ണമായ ശ്രമങ്ങളിലൂടെ കൈവന്നതാണ്. ഈ നേട്ടങ്ങളെ തിരസ്കരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കേരള സമൂഹത്തില്‍ ഉടലെടുക്കുന്നത് മുളയിലെ നുള്ളേണ്ടതുണ്ട്. ഇന്നലെകളെ ശരിയായി മനസ്സിലാക്കി മാത്രമേ നല്ല നാളൈകളേ സൃഷ്ടിക്കാന്‍ കഴിയൂ. 

    കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഇതിനായി സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ ക്യാമ്പെയിന്‍ പ്രവര്‍ത്തനമായിരുന്നു വിജ്ഞാന വികസന സദസ്സുകള്‍. തലശ്ശേരി താലൂക്ക് തല വിജ്ഞാന വികസന സദസ്സിന്റെ ഉദ്ഘാടനം ചാലോട് ഇ കെ നായനാര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. തുടര്‍ന്ന് എല്ലാ അംഗ ഗ്രന്ഥശാലകളിലും സദസ്സുകള്‍ സംഘടിപ്പിച്ചു. വാണീവിലാസം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള വിജ്ഞാന വികസന സദസ്സ് 2024 മാര്‍ച്ച് 31 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു.

    ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ വി കെ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രന്ഥാലംയ വൈസ് പ്രസിഡണ്ട് ശ്രീ  കെ ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ ശശിധരന്‍ പാണലാട് ക്ലാസ് നയിച്ചു. കേരള സമൂഹത്തിന്റെ വികാസ പരിണാമങ്ങള്‍ അദ്ദേഹം നിരവധി ഉദാഹരണങ്ങളിലൂടെ സരസമായി വിശദീകരിച്ചു. വൈജ്ഞാനിക സമൂഹമെന്ന നിലയില്‍ നമ്മള്‍ എങ്ങനെ മാറേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഏറെ ഹൃദ്യവും തെളിമയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ സിക്രട്ടറി ശ്രീ ജിതിനിന്റെ നന്ദി പ്രകാശനത്തോടെ സദസ്സിന് വിരാമമായി.

















Thursday, April 18, 2024

ദിവാകരന്‍ മാസ്റ്റര്‍- പരിഷത്തിന്റെ പുതിയ അമരക്കാരന്‍


                              ''ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്

സമ്പത്ത് ജനനന്മയ്ക്ക്

ശാസ്ത്രം ജനന്മയ്ക്ക്

ശാസ്ത്രം വിശപ്പുമാറ്റാന്‍

ശാസ്ത്രം തൊഴിലുണ്ടാക്കാന്‍

ശാസ്ത്രം തൊഴില്‍ നന്നാക്കാന്‍

ശാസ്ത്രം വിളവുണ്ടാക്കാന്‍

ശാസ്ത്രം വിളവ് നന്നാക്കാന്‍

ശാസ്ത്രം വേദനമാറ്റാന്‍

ശാസ്ത്രം രോഗം മാറ്റാന്‍

ശാസ്ത്രം ലോകം മാറാന്‍

ശാസ്ത്രം മാറ്റങ്ങള്‍ക്ക്''

    1962-ല്‍ കോഴിക്കോട് ഇംപീരിയല്‍ ഹോട്ടലില്‍ ഡോ. കെ.ജി. അടിയോടിയുടെയും പി.ടി. ഭാസ്‌കരപ്പണിക്കരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഷത് രൂപവത്കരിക്കപ്പെട്ടത്. സെപ്റ്റംബര്‍ 10ന്‌ കോഴിക്കോട് ദേവഗിരി കോളേജില്‍ വച്ച് പരിഷത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ ശാസ്ത്രവിഷയങ്ങളുമായും ദൈനംദിന ജീവിതവുമായും ബന്ധപ്പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവ ജനങ്ങളിലെത്തിക്കുകയും ചര്‍ച്ചകളും ബോധവല്‍ക്കരണവും സംഘടിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യകാലത്തെ പ്രധാന പ്രവര്‍ത്തനം. ശാസ്ത്രസാഹിത്യം മലയാളത്തില്‍ എന്നതായിരുന്നു സംഘടനയുടെ സ്ഥാപന മുദ്രാവാക്യം.

    ജനങ്ങളുടെ ഇടയില്‍ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തില്‍ മാത്രമായി ഒതുങ്ങിക്കൂടിയാല്‍ പറ്റില്ലെന്നും, ഉല്പാദനത്തിന്റെ മേഖലയില്‍ക്കൂടി പ്രവര്‍ത്തിക്കണമെന്നും നിശ്ചയിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ 1973-ല്‍ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം സ്വീകരിച്ച്, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. യഥാര്‍ഥത്തിലുള്ള സാമൂഹ്യ പുരോഗതിയും വികസനവും സാദ്ധ്യമാകണമെങ്കില്‍, ജനങ്ങള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുവാനും വിലയിരുത്തുവാനും കഴിയണം. ശാസ്ത്ര ബോധമുള്ള ജനതക്കേ ഇത് സാധ്യമാവൂ. ഇതിന് കഴിയണമെങ്കില്‍ ശാസ്ത്രം ജനങ്ങളുടെ കൈയ്യില്‍ ശക്തമായ ഒരായുധമായിത്തീരണം. അതാണ് ഈ മുദ്രാവാക്യത്തിന്റെ പൊരുള്‍. ഇതോടെയാണ് ഗ്രാമശാസ്ത്രസമിതികള്‍ രൂപമെടുത്തത്. പിന്നീടത് വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ഊര്‍ജം, വികസനം, ബാലവേദി, ലിംഗനീതി തുടങ്ങി വൈവിധ്യമുള്ള മേഖലകളിലേക്ക് വ്യാപിച്ചു. ചര്‍ച്ചകളും ശാസ്ത്ര ക്ലാസ്സുകളും ശാസ്ത്ര പ്രദര്‍ശനങ്ങളും ശാസ്ത്രകലാജാഥകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ശാസ്ത്ര പുസ്തക പ്രസിദ്ധീകരണവും വിവര ശേഖരണങ്ങളും ഒക്കെ നടത്തിയാണ് സംഘടന മുന്നോട്ടു നീങ്ങുന്നത്. 

    ശാസ്ത്രഗവേഷണരംഗത്തും പരിമിതമായ പ്രവര്‍ത്തനമെങ്കിലും കാഴ്ചവെക്കുന്നതിനുള്ള പരിഷത്തിന്റെ ആഗ്രഹം സഫലമായത് 1987-ല്‍ ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം എന്നഐ.ആര്‍.ടി.സി. പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ സ്ഥാപിതമായപ്പോഴാണ്.  1978 മുതല്‍ സംഘടന ആരംഭിച്ച ദക്ഷത കൂടിയ അടുപ്പ് നിര്‍മ്മാണത്തിന്റെ പരീക്ഷണങ്ങളുടെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കോര്‍ സപ്പോര്‍ട്ട് ഗ്രാന്റോടുകൂടിയാണ് ഐ.ആര്‍.ടി.സി. എന്ന ആശയം യാഥാര്‍ഥ്യമായത്. വികസന രംഗത്ത് പിന്നീട് നിര്‍ണ്ണായക സംഭാവന നല്‍കിയ സ്ഥലങ്ങള്‍ ആസൂത്രണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ഗാലസ പദ്ധതി, പഞ്ചായത്ത് തല ആസൂത്രണ പരിപാടി എന്നിവയുടെയൊക്കെ സംഘാടനത്തില്‍ ഒരു നിര്‍ണ്ണായക സംവിധാനമായി ഐ.ആര്‍.ടി.സിക്ക് പിന്നീട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. എട്ട് ഏക്കര്‍ സ്ഥലവും 4000 ച.മീ കെട്ടിട വിസ്തൃതിയും എണ്‍പതോളം ജീവനക്കാരും ഉള്ള ഐ.ആര്‍.ടി.സി. പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍, സമത പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവ വഴി പ്രവര്‍ത്തനം വിപുലീകരിച്ച് ബദല്‍ ഉല്പന്നങ്ങളുടെ നിര്‍മാണരംഗത്തും മാലിന്യ സംസ്‌കരണരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.  ഇന്ന് സംസ്ഥാനത്ത് 141 മേഖലകളിലായി 1314 യൂണിറ്റുകളില്‍ അറുപതിനായിരത്തിലധികം വരുന്ന പരിഷത്ത് പ്രവര്‍ത്തകരുണ്ട്. ശാസ്ത്രബോധം സാമാന്യബോധമായി മാറുന്ന ഒരു നല്ല നാളെയ്ക്കായി ഭാവനാപൂര്‍ണമായ പരിപാടികളുമായി പരിഷത് മുന്നോട്ട് തന്നെയാണ്.

    കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ ശാസ്ത്രസമിതികള്‍ക്കും മാതൃകയായി പ്രവര്‍ത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ അമരക്കാരനായി- ജനറല്‍ സിക്രട്ടറിയായി മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകനും അധ്യാപകനും  നമ്മുടെ ഗ്രന്ഥശാലയുടെ പ്രസിഡണ്ടുമായ ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഗ്രന്ഥാലയത്തിനും കൊടോളിപ്രം എന്ന ചെറു ഗ്രാമത്തിനും എന്നെന്നും അഭിമാനിക്കാന്‍ പറ്റിയ നേട്ടമാണ്. പരിഷത്തിന്റെ പ്രഡക്ഷന്‍ സെന്ററിന്റെ ചുമതലകൂടിയുള്ള അദ്ദേഹത്തിന് ശാസ്ത്രബോധം വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് ജനങ്ങളില്‍ ശാസ്ത്രബോധവും ശാസ്ത്രതാല്പര്യവും വളര്‍ത്താനും സംഘടനയെ വിജയ വഴികളിലേക്ക് നയിക്കാനും സാധിക്കട്ടെ എന്ന് ഗ്രന്ഥാലയം അഭിമാനത്തോടെ ആശംസിക്കുന്നു.



Tuesday, April 16, 2024

പുതുവത്സരം 2024

                                        

   പോയ വര്‍ഷം നല്ലതും ചീത്തയുമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടാകുംഅതില്‍ നല്ല ഓര്‍മകളെ മാത്രം കൂടെക്കൂട്ടുകയും ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കാത്ത കാര്യങ്ങള്‍ മറന്നു കളയുകയും ചെയ്യാംനമ്മള്‍ നല്ല പ്രതീക്ഷകള്‍ സ്വയം സൂക്ഷിയ്ക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് സന്തോഷവും പ്രതീക്ഷയും നല്‍കുകയും ചെയ്യാംപുതിയവര്‍ഷം സന്തോഷവും സമാധാനവും ലക്ഷ്യപ്രാപ്തിയും നല്‍കുന്നതാവട്ടെ...

ഇനി ചില കലണ്ടര്‍ വിശേഷങ്ങളിലേക്ക്...

സാമൂഹികസാമ്പത്തികമതപരഭരണ ആവശ്യങ്ങൾക്കായി ഒരു നിശ്ചിതകാലയളവിലെ ദിവസങ്ങളെ അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർഈ ക്രമീകരണം നടത്തുന്നത് ഒരു നിശ്ചിത അളവ് സമയത്തിന് ദിവസം എന്നുംഅതിന്റെ വിവിധ ഗുണിതങൾക്ക് ആഴ്ചമാസംവർഷം എന്നിങ്ങനെ പേരുകൾ നൽകിയുമാണ്ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകൾ ചന്ദ്രൻസൂര്യൻ എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല.

പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ നിർമിച്ചിട്ടുണ്ട്ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി.

നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകും വിധം കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിവക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കുംകമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാം

കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്.ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം.നൈൽ നദിയിലെ വർഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി പ്രാചീന ഈജിപ്തുകാർ ഒരു കലണ്ടറിനു രൂപം നൽകിയിരുന്നുപിന്നീട് ആകാശഗോളങ്ങളെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ മെസൊപൊട്ടേമിയപ്രാചീനഭാരതം തുടങ്ങിയ സ്ഥലങ്ങളിൽ രൂപപ്പെട്ടു വന്നുബി.സി45ൽ ഇന്നു കാണുന്ന കലണ്ടറിന്റെ ആദ്യരൂപമായ ജൂലിയൻ കലണ്ടർ നിലവിൽ വന്നുസൂര്യന്റേയും ഭൂമിയുടേയും ചലനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ ജൂലിയൻ കലണ്ടറിന്റെ പ്രസക്തി നഷ്ടമാവുകയും 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടറുകൾക്ക് രൂപം നൽകുകയും ചെയ്തു.

ഗ്രിഗോറിയൻ കലണ്ടർ

ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സം‌വിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ.യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.

മാസങ്ങൾ

ജനുവരി

റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.

ഫെബ്രുവരി

ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.

മാർച്ച്

റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.

ഏപ്രിൽ

തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.

മേയ്

ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.

ജൂൺ

ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.

ജൂലൈ

ക്വിന്റിലസ്എന്ന് ആദ്യം പേർ നൽകിശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.

ഓഗസ്റ്റ്

പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.

സെപ്റ്റംബർ

ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.

ഒക്ടോബർ

ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം

നവംബർ

ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.

ഡിസംബർ

ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.

മലയാളം കലണ്ടർ

ചിങ്ങം മുതൽ കർക്കിടകം വരെ പന്ത്രണ്ട് മാസങ്ങളുള്ള ഒരു മലയാളം കലണ്ടർ കേരളത്തിൽ നിലവിലുണ്ട്ചിങ്ങംകന്നിതുലാംവൃശ്ചികംധനുമകരംകുംഭംമീനംമേടംഇടവംമിഥുനംകർക്കിടകം എന്നിവയാണു ഇതിലെ മാസങ്ങൾഇതിനു കേരള സർക്കാറിന്റെ അംഗീകാരമുണ്ട്

ഹിജറ വര്‍ഷ കലണ്ടര്‍

ക്രിസ്തുവര്‍ഷം 622 ല്‍ മുഹമ്മദ് നബി മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര നടത്തിയ വര്‍ഷം മുതലാണ് ചന്ദ്രമാസത്തെ ആധാരമാക്കിയ ഹിജറ വര്‍ഷ കലണ്ടര്‍ ആരംഭിക്കുന്നത്മുഹറം തൊട്ട് ദു-അല്‍ഹജ്ജ് വരെയുള്ള 12 മാസങ്ങളാണ് ഹിജറ വര്‍ഷ കലണ്ടറിലും ഉള്ളത്.

ശകവര്‍ഷ കലണ്ടര്‍

ഇന്ത്യയുടെ ഔദ്യോഗിക സിവില്‍ കലണ്ടര്‍ ആണ്ശകവര്‍ഷംഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടുഇംഗ്ലീഷ് കലണ്ടര്‍ (ഗ്രിഗോറിയന്‍അനുസരിച്ച് AD- 78- ല്‍ ആണ് ശകവര്‍ഷം തുടങ്ങുന്നത്കുശാന വംശ രാജാവായ – മഹാനായ കനിഷ്കന്റെ -(Kanishka the great) സിംഹാസന ആരോഹണ വര്‍ഷം ആണ് AD-78.

അധിവർഷങ്ങളിൽ ചൈത്രത്തിനു് 32 ദിനങ്ങളുണ്ടു്മാർച്ച് 21 നു തുടങ്ങുകയും ചെയ്യുംവർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ കാലയളവിവുള്ള വ്യത്യാസം കാരണമാണിത്.

മാസങ്ങള്‍

ചൈത്രംവൈശാഖംജ്യേഷ്ഠംആഷാഢംശ്രാവണംഭാദ്രപദംആശ്വിനംകാര്‍ത്തികമാര്‍ഗശീര്‍ഷംപൗഷംമാഘംഫാല്‍ഗുനം.

റിപ്പബ്ലിക് ദിനാഘോഷം - ജനുവരി 26

                                        

    ജനക്ഷേമരാഷ്ട്രം എന്നാണ് റിപ്പബ്ലിക് എന്ന വാക്കിന്റെ അര്‍ത്ഥം. നമ്മുടെ രാജ്യം റിപ്പബ്ലിക് ആയത് 1956 ജനുവരി 26 നാണ്. 1947 ആഗസ്ത് 15 ന് സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായെങ്കിലും സ്വന്തമായ ഒരു നിയമസംവിധാനം- ഭരണഘടന നമുക്കുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതിയുണ്ടാക്കുന്ന ബൃഹദ് ദൗത്യം  ഡോ. ബി ആര്‍ അംബദ്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയെ ഏല്‍പ്പിച്ചു. അങ്ങനെ ഭരണഘടനയുടെ ആദ്യ രൂപം 1947 നവംബര്‍ 4-ന് കോണ്‍സ്റ്റിറ്റ്യൂന്റ് അസംബ്ലിയില്‍ സമര്‍പ്പിച്ചു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും അവസാനം 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. ലോകത്തിലേക്കും ഏറ്റവും വലുതായ ലിഖിത ഭരണഘ്ടനയാണ് നമുക്കുള്ളത്. 1950 ജനുവരി 24-നാണ് ഭരണഘടനയുടെ ലിഖിത രൂപത്തിന് അസംബ്ളി അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26-ന് ഒപ്പിട്ടു.

    റിപ്പബ്ലിക് ദിനം ജനുവരി 26 എന്ന ദിനം ആകസ്മികമായി വന്നു ചേര്‍ന്നതല്ല.  സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്.  1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ്  പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26-നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ ദിനത്തിന്റെ ഓര്‍മ്മക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമാക്കാന്‍ തീരുമാനിച്ചത്.

    ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ദേശീയ പതാക ഉയര്‍ത്തി. വൈകുന്നേരം നടന്ന സമ്മേളനം വാര്‍ഡ് അംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം ജോ-സിക്രട്ടറി ശ്രീ ജിതിന്‍ സി സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ശ്രീ. കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. താലൂക്ക് കൗണ്‍സിലര്‍ ശ്രീകെ ലക്ഷ്മണന്‍ മാസ്റ്റര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി ക്വിസ് മത്സരവും നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബു വിതരണം ചെയ്തു. ഗ്രന്ഥാലയം എക്സിക്യൂട്ടീവ് അംഗം ശ്രീ പി വി രജീഷിന്റെ നന്ദി പ്രകാശനത്തോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിരാമമായി.









    

Sunday, April 14, 2024

കളിയരങ്ങ് 2.0

     കളിച്ചും രസിച്ചും പഠിക്കുന്നതിനൊപ്പം സമൂഹത്തില്‍ ഇടപെടാന്‍ കൂടി പര്യാപത്തമാക്കേണ്ടതുണ്ട്. മൊബൈലിലും ടെലിവഷനിലും അഭിരമിക്കുന്ന ബാല്യത്തെ പുസ്തകലോകത്തിലേക്ക് ആനയിക്കാനും ഗ്രന്ഥാലയത്തോട് അടുപ്പിക്കുന്നതനുമുള്ള പ്രവര്‍ത്തന പദ്ധതിയായിരുന്നു കളിയരങ്ങ്. ഗ്രന്ഥാലയത്തിലെ കളിയരങ്ങ് ക്രിസ്തുമസ് അവധിക്കാലത്ത് ഡിസംബര്‍ 30 ന് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. 


    വാര്‍ഡ് മെമ്പര്‍ ശ്രീ കെ ഇ രമേശ് കുമാറിന്റെ അനൗപചാരിക ഉദ്ഘാടനത്തോടെ ആരംഭിച്ച കളിയരങ്ങില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. തില ദൃശ്യങ്ങള്‍... ..












മേഖലാ കണ്‍വെന്‍ഷനും നേതൃസമിതി സംഗമവും

    നാമിന്ന് ആര്‍ജ്ജിച്ച വിജ്ഞാനങ്ങളില്‍ മഹാഭൂരിപക്ഷവും അക്ഷരത്തികവിന്റെ തണലിലിരുന്നാണ്. കേരളത്തെ വേറിട്ടതാക്കുന്നത് ഇവിടെയുള്ള വായനാ സംസ്കാരമാണ്. ഈ വായനാ സംസ്കാരത്തിന് തുടക്കമിട്ട പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. അംഗ ഗ്രന്ഥശാലകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി തലങ്ങളില്‍ മേഖലാ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാളി മേഖലയിലെ പട്ടാന്നൂര്‍ നേതൃസമിതിയിലെ ഏക എ ഗ്രേഡ് ഗ്രന്ഥാലയമായ വാണീവിലാസം ഗ്രന്ഥാലയത്തിനായിരുന്നു ആതിഥേയത്വം വഹിക്കാന്‍ അവസരമുണ്ടായത്.

    നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബുവിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ശ്രീ മനോജ് കുമാര്‍ പഴശ്ശി നിര്‍വ്വഹിച്ചു. ഗ്രന്ഥശാലകള്‍ എങ്ങനെയൊക്കെ സജീവമാക്കാമെന്നും അതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കെ എം കരുണാകരന്‍, ശ്രീ എന്‍ സുതന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീ ആനന്ദബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടന്നു. മേല്‍ഘടകങ്ങള്‍ മറുപടി നല്‍കി. പുതിയ നേതൃസമിതിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.







Wednesday, April 10, 2024

നവംബര്‍ 1 കേരളപ്പിറവി


     നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

    ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.

    ഗ്രന്ഥാലയം കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരപരിപാടികളും നടന്നു.




















വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...