നാമിന്ന് ആര്‍ജ്ജിച്ച വിജ്ഞാനങ്ങളില്‍ മഹാഭൂരിപക്ഷവും അക്ഷരത്തികവിന്റെ തണലിലിരുന്നാണ്. കേരളത്തെ വേറിട്ടതാക്കുന്നത് ഇവിടെയുള്ള വായനാ സംസ്കാരമാണ്. ഈ വായനാ സംസ്കാരത്തിന് തുടക്കമിട്ട പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. അംഗ ഗ്രന്ഥശാലകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി തലങ്ങളില്‍ മേഖലാ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാളി മേഖലയിലെ പട്ടാന്നൂര്‍ നേതൃസമിതിയിലെ ഏക എ ഗ്രേഡ് ഗ്രന്ഥാലയമായ വാണീവിലാസം ഗ്രന്ഥാലയത്തിനായിരുന്നു ആതിഥേയത്വം വഹിക്കാന്‍ അവസരമുണ്ടായത്.
നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബുവിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ശ്രീ മനോജ് കുമാര്‍ പഴശ്ശി നിര്‍വ്വഹിച്ചു. ഗ്രന്ഥശാലകള്‍ എങ്ങനെയൊക്കെ സജീവമാക്കാമെന്നും അതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. താലൂക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ കെ എം കരുണാകരന്‍, ശ്രീ എന്‍ സുതന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ശ്രീ ആനന്ദബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ വിശദമായ ചര്‍ച്ച നടന്നു. മേല്‍ഘടകങ്ങള്‍ മറുപടി നല്‍കി. പുതിയ നേതൃസമിതിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
No comments:
Post a Comment