അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, August 21, 2023

നാട്ടിലൊരു ഡോക്ടറല്‍ ബിരുദം കൂടി..

 

    ഗവ ബ്രണ്ണന്‍ കോളേജിലെ ഭൗതികശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറും വാണീവിലാസം ഗ്രന്ഥാലയത്തിന്റെ മുന്‍ പ്രവര്‍ത്തക സമിതി അംഗവുമായ ശ്രീ കെ പ്രതാപന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദം ലഭിച്ച സന്തോഷം വായനക്കാരുമായി പങ്കുവെക്കുന്നു. കൊടോളിപ്രത്തെ ശ്രീ നാരായണന്റെയും ശ്രീമതി യശോദയുടെയും മൂത്ത മകനായ അദ്ദേഹം കൊടിയോരിയിലെ സ്വന്തം വീട്ടിലേക്ക്  താമസം മാറിയെങ്കിലും ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ഇപ്പോഴും കൂടെയുണ്ട്. നിരവധി അക്കാദമിക ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പല സര്‍വ്വകലാശാലകളിലേയും പാഠപുസ്തകങ്ങളോ റഫറന്‍സുകളോ ആണ്. ഈ ഡോക്ടറല്‍ ബിരുദം കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കാന്‍ അദ്ദേഹത്തിന് ഊര്‍ജമാകട്ടെ എന്ന് ഗ്രന്ഥാലയം അഭിമാനത്തോടെ ആശംസിക്കുന്നു.

Saturday, August 19, 2023

സ്വാതന്ത്ര്യദിനാഘോഷം 2023

                                               

    നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിന്റെ എഴുപത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നു. നമ്മളെല്ലാവരും തന്നെ സ്വതന്ത്ര ഇന്ത്യയില്‍ ജയിച്ചവരാണ്. പാരതന്ത്ര്യം എന്താണെന്ന് അറിയില്ലാത്തതിനാല്‍ സ്വാതന്ത്ര്യത്തിന്റെ വില നമുക്ക് തിരിച്ചറിയാന്‍ പ്രയാസമാണ്. ഐക്യബോധമില്ലാത്ത നാട്ടുരാജാക്കന്മാരെ ഏഷണികൂട്ടി തമ്മിലടിപ്പിച്ച് രണ്ടുകൂട്ടരേയും വഞ്ചിച്ചും കൈയൂക്കും തന്ത്രവും കൊണ്ടാണ് എണ്ണത്തില്‍ക്കുറവായ ബ്രിട്ടീഷുകാരം മറ്റ് വൈദേശിക ശക്തികളും നമ്മുടെ രാജ്യത്തെ അടിമത്തത്തിലേക്ക് നയിച്ചത്. 

സാതന്ത്ര്യം തന്നെയമൃതം 

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം

        എന്ന കവിവാക്യം പോലെ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നുകരനായി അനേകായിരങ്ങള്‍ ജീവത്യാഗം ചെയ്ത മണ്ണാണിത്. ഈ മണ്ണിന്റെ വിശുദ്ധിയിലേക്ക്  വിഷം കലക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അവരെ കരുതിയിരിക്കുകയും ഒറ്റപ്പെടുത്തുകയും തന്നെ വേണം. 

    മുഗള്‍കാലഘട്ടത്തില്‍ കച്ചവടത്തിനായെത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധികള്‍ കച്ചവടത്തിനൊപ്പം പൊന്നുവിളയുന്ന നമ്മുടെ ഭൂമി കൂടി സ്വന്തമാക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ അവരുടെ ഗൂഢോദ്ദേശ്യം നമുക്ക് വെഴിവായി. നമ്മള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. പ്രതികരിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിനായി രക്തരൂക്ഷിതമായ സായുധ സമരങ്ങളും ഒറ്റതിരിഞ്ഞുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ പോരാട്ടവീര്യത്തെ പ്രോജ്വലിപ്പിച്ചു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ ഭരണം ബ്രിട്ടന്‍ ഏറ്റെടുത്തു. രാജ്യം ബ്രീട്ടീഷ് രാജ്ഞിയുടെ കീഴിലായി. ഗാന്ധിജിയുടെ വരവോടെ സ്വാതന്ത്ര്യസമരത്തിന്റെ പുതിയ ധാര പിറവിയെടുത്തു. അക്രമരാഹിത്യവും അഹിംസയും അതിന്റെ മുഖമുദ്രയായി. എങ്കിലും രക്തസാക്ഷികളായവര്‍ നിരവധി. രാജ്യത്തിനായി സ്വജീവിതം മറന്ന് പോരാടിയ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു; പരിപൂര്‍ണ സ്വാതന്ത്ര്യം. 1947 ആഗസ്ത് 14 ന് അര്‍ദ്ധരാത്രി ആ സ്വപ്നം സഫലമായി. മൗണ്ട് ബാറ്റണ്‍ പ്രഭുവില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രു അധികാരമമേറ്റെടുത്തു. ഇന്ത്യ സ്വതന്ത്രരാജ്യമായി. ഈ സുദിനത്തിന്റെ ഓര്‍മ്മക്കായാണ് നാം ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രാജ്യത്തിനായി സ്വജീവിതം ഹോമിച്ച മുഴുവന്‍ പേര്‍ക്കും ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ അഖണ്ഡതക്കായി, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട ജാതി-മത- വര്‍ഗ- ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും സന്തോഷത്തോടെ സാഹോദര്യത്തോടെ അഭിമാനത്തോടെ കഴിയുന്ന ആ ലോകത്തിനായി നമുക്കും ശ്രമിക്കാം.

        സ്വാതന്ത്ര്യദിനം ഗ്രന്ഥാലയം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലേദിവസം തന്നെ ഗ്രന്ഥാലയവും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു. ആഗസ്ത് 15 ന് രാവിലെ 9 മണിക്ക് ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ ദേശീയ പതാക ഉയര്‍ത്തി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

    ഉച്ചക്ക് ശേഷം 3 മണി മുതല്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ ആരംഭിച്ചു. ആദ്യയിനം പതാകാ നിര്‍മ്മാണമായിരുന്നു. ദേശീയ പതാകയെക്കുറിച്ച് ശ്രീ സജിത്ത് കുമാര്‍ ആമുകമായി സംസാരിച്ചു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും സ്വന്തമായി ദേശീയ പതാക നിര്‍മ്മിച്ചു. ശ്രീ ജിതിന്‍, ശ്രീ. രജീഷ്, ശ്രീമതി നിഷ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




    ദേശഭക്തിഗാനാലാപനവും പ്രസംഗമത്സരവും നടന്നു. തുടര്‍ന്ന് വാശിയേറിയ ക്വിസ് മത്സരം. 

        പൊതു സമ്മേളനത്തില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ കെ ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിട്ട. ഹെഡ്മാസ്റ്ററും സാമൂഹ്യശാസ്ത്രാധ്യാപകനുമായ ശ്രീ ശങ്കരനാരായണന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. 




കുട്ടികള്‍ക്കുള്ള സമ്മാനവിതരണം‍ ശ്രീ കെ ദിവാകരന്‍ നിര്‍വ്വഹിച്ചു. എല്ലാവര്‍ക്കും മധുരവും വിതരമം ചെയ്തു.  ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിനിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് സമാപനമായി.

























വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...