Sunday, August 23, 2026
Saturday, August 1, 2026
ചാന്ദ്രവിജയദിനാഘോഷം2026
മനുഷ്യന്റെ, ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത്. 1963 നവംബര്‍ 21 ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യ ഇന്ന് ബഹിരാകാശ ക്ലബ്ബിലെ പ്രധാന അംഗമാണ്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനും അധികം വൈകാതെ ആളെയിറക്കാനും നമുക്ക് സാധിക്കും. ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളുടെ ഗുണഫലങ്ങള്‍ സ്വന്തമാക്കാനും പുതിയ ആകാശത്ത് പറക്കാനും നമുക്ക് സാധിക്കണം. അതിനായുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ ചാന്ദ്രദിനാഘോഷവും.ചാന്ദ്രദിനത്തിന്റെ ഭാഗമായി ഗ്രന്ഥാലയം 2026 ജൂലെ 26 ന് നടത്തുന്ന വിവിധ പരിപാടികളിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.
കരുതിയിരിക്കാം പകര്‍ച്ചവ്യാധികളെ
വായനാപക്ഷം- സമാപനം- ഐ വി ദാസ് അനുസ്മരണം
കേരളസ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ അംഗ ഗ്രന്ഥശാലകളിലും വായനാപക്ഷാചരം നടക്കുകയാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായ ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ബഷീറിനേയും കെ ദാമോദരനേയും അനുസ്മരിച്ച്
ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ സംസ്ഥാന സിക്രട്ടറിയായിരുന്ന ശ്രീ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് സമാപിക്കുകയാണ്. വായനാപക്ഷാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ജൂലൈ 12ന് നടക്കുന്ന ശ്രീ ഐ വി ദാസ് അനു്സമരണത്തിലും അനുബന്ധ പരിപാടികളിലേക്കും എല്ലാവരേയും ക്ഷണിക്കുന്നു.

































.png)







.png)









