വായിച്ചുവളരുക ചിന്തിച്ച് വിവേകം നേടുക എന്നത് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആപ്തവാക്യമാണ്. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്ക് പ്രത്യേകമായും ജില്ലാ തലത്തില്‍ വായനാമത്സരങള്‍ സംഘടിപ്പിച്ചു വരുന്നത്. നിര്‍ദ്ദിഷ്ട പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊപ്പം പൊതുവിജ്ഞാനവും ആനുകാലിക വിജ്ഞാനവും സമ്മേളിച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്. ഈ വര്‍ഷത്തെ ഗ്രന്ഥശാലാ തലത്തിലെ യു പി, വനിതാ വായനാമത്സരങ്ങള്‍ 2022 ഒക്ടോബര്‍ 24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി എടയന്നൂര്‍ ജി വി എച്ച് എസ് എസില്‍ വെച്ച് നടന്ന മേഖലമാത്സരത്തില്‍ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് ശ്രീ പങ്കെടുത്തു
No comments:
Post a Comment