അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Tuesday, November 15, 2022

ശിശുദിനാഘോഷവും അനുമോദനവും


         നവംബര്‍ 14 ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനം,. ഈ ദിനം ശിശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.

    അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ  ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.  വിദ്യാഭ്യാസം സാർവത്രികമാക്കാന്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. ഒപ്പം തന്നെ ദേശീയ സാമ്പത്തിക വികസനം, വ്യവസായവത്കരണം, ആസൂത്രിതവികസനം, കാര്‍ഷികമേഖലയ്ക്കുള്ള പ്രത്യേക പരിഗണനകള്‍ എന്നിവയിലും അദ്ദേഹം ശ്രദ്ധിച്ചു. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, എന്നീ മൂല്യങ്ങളും അവ പ്രാവർത്തികമാക്കാനുള്ള സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ - നിയമ സംവിധാനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപീകൃതമായത്.  1964-ല്‍ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. 

    ശിശുദിനത്തോടനുബന്ധിച്ച് ഗ്രന്ഥാലയം കുട്ടികള്‍ക്കായി മത്സരപരിപാടികളും പ്രദേശത്തു നിന്ന് എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്ക് അനുമോദനവും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ചാച്ചാജിയുടെ പിറന്നാള്‍ മധുരവും നല്‍കി.

    ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ച യോഗത്തില്‍  ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ശ്രീ കെ ബാലകൃഷ്ണന്റെ അധ്യക്ഷനായിരുന്നു. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനവും എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്കുള്ള അനുമോദനവും ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി സി. റീന നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കായി ശിശുദിന സന്ദേശം നല്‍കി. 




ദിയകൃഷ്ണ

ജിഷ്ണു

ദേവനന്ദ

ശ്രീപാര്‍വണ

മുഹമ്മദ് സഹല്‍

        പട്ടാന്നൂര്‍ നേതൃസമിതി കണ്‍വീനര്‍ ശ്രീ ആനനന്ദബാബു, വനിതാവേദി കണ്‍വീനര്‍ ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ.സിക്രട്ടറി ശ്രീ.ജിതിന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 


ശിശുദിന ക്വിസിലെ വിജയികള്‍ 
എല്‍ പി 
1 ദയാല്‍ സുനിത്ത്
2 ആദിദേവ് സി വി


 

യു പി 
1 ആദികൃഷ്ണ
2 ദീപക് ഇ വി

 

ഹൈസ്കൂള്‍ 
1 അഫ്ന
2 ഷിഫാന

 

No comments:

Post a Comment