ലഹരിയെന്നത് സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിപത്താണെന്ന സത്യം ബോധ്യപ്പെടുത്താനും അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനുമായി സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പെയിനുകള്‍ നടപ്പിലാക്കി വരികയാണ്. ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ലഹരിവിരുദ്ധ ക്യാമ്പെയിനിന് ലൈബ്രറി കൗണ്‍സിലും ഭാഗമാവുകയാണ്. എല്ലാ അംഗ ഗ്രന്ഥാലയങ്ങളോടും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ആഹ്വാനം ചെയ്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് വാണീവിലാസം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 19 ശനിയാഴ്ച ലഹരി വിരുദ്ധ മാജിക്കും ബോധവല്‍ക്കരണ ക്ലാസും നടത്താന്‍ തീരുമാനിച്ചത്.
കൊടോളിപ്രം എന്ന ഗ്രാമത്തിന്റെ വികസനപ്രവര്‍ത്തനങ്ങളോടൊപ്പം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ച പ്രിയ്യപ്പെട്ട ശ്രീമതി ദേവി ടീച്ചറുടെ സ്മരണക്കായി ഗ്രന്ഥാലയത്തിന് കുടുംബാംഗങ്ങള്‍ നല്‍കുന്ന ടെലിവിഷന്റെ ഏറ്റുവാങ്ങലും അന്നേദിവസം നടന്നു.
ഗ്രന്ഥാലയം സിക്രട്ടറി ശ്രീ സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഗ്രന്ഥാലയത്തിന് വേണ്ടി ടെലിവിഷന്‍ ഏറ്റുവാങ്ങുകയും ചെയ്തു. ശ്രീമതി ദേവി ടീച്ചറുടെ മകനും ഓയിസ്കയുടെയും ഗാന്ധിയന്‍ മൂവ്മെന്റുകളുടെ സജീവ പ്രവര്‍ത്തകനുമായ ശ്രീ പി സതീഷ് കുമാര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ശ്രീ. കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയച്ചതോടൊപ്പം ലഹരി വിരുദ്ധ മാജിക്ക് ബോധവല്‍ക്കരണ ക്ലാസ് നയിച്ച ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവും മുന്‍ അധ്യാപകനുമായ ശ്രീ. കെ വി ശശിധരന്‍ മാസ്റ്ററെ പരിചയപ്പെടുത്തുകയും ചെയ്തു.
ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ശ്രീ പി വി ആനന്ദബാബുവും ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററും ചേര്‍ന്ന് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ശ്രീ. ശശിധരന്‍ മാസ്റ്ററുടെ മാജിക്കായിരുന്നു. മെഴുകുതിരിയെ പൂവാക്കി മാറ്റിയും മദ്യത്തിന്റെ അളവ് പകരുന്ന പാത്രത്തിന് അനുസരിച്ച് വര്‍ദ്ധിപ്പിച്ചതും കഴുത്തിലൂടെ വാള്‍ കുത്തിക്കയറ്റിയതും കുഞ്ഞുപാത്രത്തില്‍ നിന്ന് അനവധി കുപ്പികളെടുത്തതും എല്ലാമെല്ലാം വിസ്മയകരമായ കാഴ്ചകളായിരുന്നു. കാഴ്ചകളോടൊപ്പം ലഹരി എന്ന വിപത്തിനെ, അതിന്റെ ദൂഷ്യവശങ്ങളെ, അതിനെ തടയേണ്ടതിന്റെ ആവശ്യകതയെ എല്ലാം സ്പര്‍ശിച്ചുകൊണ്ടുള്ള ക്ലാസും. രണ്ടും ആവേശകരമായിരുന്നു. പുകവലി ശ്വാസകോശത്തെ ചീത്തയാക്കുന്ന പരീക്ഷണം കൗതുകകരമായിരുന്നു. ആരെല്ലാം എങ്ങിനെയെല്ലാം നിര്‍ബന്ധിച്ചാലും ഇവയില്‍ നിന്നെല്ലാം അകലം പാലിക്കേണ്ടതിന്റെ പ്രധാന്യവും മാഷ് കാണിച്ചു തന്നു. മാജിക്കിലെ ചില രഹസ്യങ്ങള്‍- അക്ഷയപാത്രവും ആള്‍ദൈവങ്ങളുടെ തട്ടിപ്പുകളും കൂടി അനാവരണം ചെയ്ത മാജിക്ക് ഏറെ ഹൃദ്യമായിരുന്നു.
ശിരസ്സുയര്‍ത്തി, ശിരുസ്സുയര്‍ത്തിപ്പറയുക
ലഹരിക്കടിപ്പെടുകയില്ലൊരുനാളും നാം
No comments:
Post a Comment