സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം ഗ്രന്ഥശാലാതലത്തില്‍ നിന്ന് ആരംഭിച്ച് നേതൃസമിതി തലത്തിലും മേഖലതാലത്തിലും താലൂക്കു തലത്തിലും ജില്ലാതലത്തിലുമുള്ള കലാമത്സരങ്ങള്‍ സര്‍ഗോത്സവം എന്ന പേരില്‍ നടപ്പിലാക്കുകയുണ്ടായി. ഗ്രന്ഥശാലാതലത്തിലെ മത്സരങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെങ്കിലും മികച്ച പ്രകടനങ്ങളാണ് കുട്ടികള്‍ പുറത്തെടുത്തത്. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശ്രീ രമേശ്കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും ജോ.സിക്രട്ടറി ശ്രീ ജിതിന്‍ സി നന്ദിയും പറഞ്ഞു. താലൂക്ക് കമ്മറ്റി അംഗം ശ്രീ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു.
വിജയികള്‍
ലളിതഗാനം
മാപ്പിളപ്പാട്ട്
ലേഖനം
നാടന്‍പാട്ട്
No comments:
Post a Comment