അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Monday, October 3, 2022

ഗ്രന്ഥശാലാദിനം- സപ്തംബര്‍ 14

    അക്ഷരം അറിവാണ്, അഗ്നിയാണ്. കേരളത്തെ കേരളമാക്കി മാറ്റിയതില്‍ വായനശാലകള്‍ക്ക് വലിയ പങ്കുണ്ട്. അതിന് നടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ഗ്രന്ഥശാലാസംഘം. വായിച്ച് വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്ത കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍ തുടക്കം കുറിച്ച് 1945 സപ്തംബര്‍ 14 അമ്പലപ്പുഴയില്‍ ശ്രീ പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗമാണ്. പിന്നീട് കേരളഗ്രന്ഥശാലാസംഘം കേരളക്കരയാകെ പതിനായിരക്കണക്കിന് അംഗ ഗ്രന്ഥശാലകളിലൂടെ പടര്‍ന്ന് പന്തലിച്ച് മലയാളികളെ വായനയുടെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. കേരളഗ്രന്ഥശാലാസംഘം രൂപീകൃതമായ സപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആഘോഷിക്കുന്നു. പിന്നീട് ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായി മാറി.

വാണീവിലാസം ഗ്രന്ഥാലയത്തില്‍ ഗ്രന്ഥശാലാദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് ഗ്രന്ഥാലയം മുന്‍ പ്രസിഡണ്ട് ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തെക്കുറിച്ച് ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.  സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 14 വരെ അംഗത്വവിതരണ മാസമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.





No comments:

Post a Comment