രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ സമയത്ത് എതിര്‍സഖ്യത്തില്‍പ്പെട്ട ജപ്പാനിലെ ഹിരോഷിമാ നഗരത്തിലെ ഒന്നരലക്ഷം മനുഷ്യരെ ചുട്ടുകൊല്ലുകയും അനേകലക്ഷങ്ങളെ കാലങ്ങളോളം നരകയാതന അനുഭവിപ്പിക്കാന്‍ തുടങ്ങുകയും ചെയ്ത ദിവസമാണ് ആഗസ്ത് 6. എനോളഗെയിലെ ലിറ്റില്‍ബോയിയുടെ പിന്നാലെ ആഗസ്ത് 9 ന് നാഗസാക്കിക്കുമേല്‍ ഫാറ്റ്മാനും പറന്നിറങ്ങി. മാനവസമൂഹം ഇന്നോളം കണ്ടിട്ടില്ലാത്ത കൂട്ടക്കുരുതിക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഹാരി എസ് ട്രുമാന്‍ ഉത്തരവിട്ടത് ലോകത്തെ ഞെട്ടിച്ചു. അമേരിക്കയെന്ന ശക്തന്റെ ഉദയമായിരുന്നു അത്. അന്നുതൊട്ടിന്നോളം ലോകത്തുണ്ടായ ചെറുതും വലുതുമായ യുദ്ധങ്ങളിലെല്ലാം ഏതെങ്കിലുമൊരു പക്ഷത്ത് അമേരിക്കയുണ്ടായിരുന്നു, നേരിട്ടല്ലാതെ ആയുധവ്യാപാരിയായിട്ടെങ്കിലും. യുദ്ധം അമേരിക്കയുടെ ആവശ്യമാണ് എല്ലായ്പ്പോഴും.
യുദ്ധം അതെപ്പോഴും മാനവനന്മക്ക് എതിരാണ്. മനുഷ്യനെ കൊല്ലാനുള്ള ആയുധങ്ങളുണ്ടാക്കുന്നതിന്റെ പകുതി ചെലവ് മതി ജനങ്ങള്‍ക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍. ലോകം മുഴുവന്‍ സ്നേഹത്തിന്റെ അലയൊലികള്‍ മാത്രമുള്ള ആ നാളുകളിലേക്ക് നയിക്കാനെങ്കിലും ഹിരോഷിമയും നാഗസാക്കിയും മറക്കാതിരിക്കാം.
.jpg)
No comments:
Post a Comment