അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, September 5, 2025

ബഷീര്‍ദിനം

 നാട്ടുമൊഴികളിലൂടെ ലളിതവും അയത്നവുമായ പ്രയോഗത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച കാലാതിവര്‍ത്തിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. തന്റെ മുന്നിലൂടെകടന്നുപോകുന്ന എല്ലാത്തിനേയും കഥാപാത്രങ്ങളാക്കി മാറ്റി അനുവാചകരെ രസിപ്പിക്കുന്ന അതുല്യമായ സിദ്ധിയുള്ള എഴുത്തുകാരനായിരുന്നു ബഷീര്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുടെ പരിചയക്കാരായി വരുന്നതിനാല്‍ നമുക്ക് അവരെ മാറ്റിനിര്‍ത്താനാവില്ല.

 ബഷീർ സൃഷ്ടിച്ച ഭാഷ വായനക്കാരന്റെ ഹൃദയവുമായി സംവദിച്ചു. സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. ജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളെ കാലത്തിനപ്പുറത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍താഴെ കൊടുക്കുന്നു

നോവൽ: അനുരാഗത്തിന്റെ ദിനങ്ങൾ, ആനവാരിയും പൊൻകുരിശും, ജീവിതനിഴൽപ്പാടുകൾ, താരാ സ്‌പെഷ്യൽസ്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, പ്രേംപാറ്റ, ബാല്യകാലസഖി, മതിലുകൾ, മരണത്തിന്റെ നിഴലിൽ, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ

കഥകൾ: ആനപ്പൂട, ഓർമ്മക്കുറിപ്പ്, ചിരിക്കുന്ന മരപ്പാവ, ജന്മദിനം, നീലവെളിച്ചവും മറ്റു പ്രധാന കഥകളും, ബഷീറിന്റെ പത്ത് കഥകൾ, ഭൂമിയുടെ അവകാശികൾ, വിഡ്ഢികളുടെ സ്വർഗം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടിമുങ്കൻ, സ്വാതന്ത്ര്യസമരകഥകൾ

നാടകം: കഥാബീജം

ലേഖനങ്ങൾ: അനർഘനിമിഷം, ജീവിതം ഒരനുഗ്രഹം, ധർമരാജ്യം

തിരക്കഥ: ഭാർഗവീനിലയം

ബാലസാഹിത്യം: സർപ്പയജ്ഞം


No comments:

Post a Comment