വൈദേശികാധിപത്യത്തിന്റെ നുകക്കീഴില്‍ നിന്നുമുള്ള മോചനത്തെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. 1947 ആഗസ്ത് 15 ന് നാം സ്വാതന്ത്ര്യപ്പുലരിയിലേക്കുണര്‍ന്നു. മുഗള്‍ഭരണാധികാരിയായ ജഹാംഗീറിന്റെ കാല്‍ക്കല്‍മുട്ടുകുത്തി കച്ചവടത്തിന്അനുവാദം ചോദിച്ച ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ദല്ലാളന്മാര്‍ ചതിച്ചും വഞ്ചിച്ചും തമ്മിലടിപ്പിച്ചും ഭൂപ്രദേശങ്ങള്‍ കൈക്കലാക്കിക്കൊണ്ടിരുന്നു. ബംഗാള്‍ നവാബിനെ പിന്നില്‍ നിന്നുകുത്തിയ സിറാജ് ഉള്‍ദൗളയ്ക്ക് പിന്നീടും പിന്‍ഗാമികളുണ്ടായി. എങ്കിലുംസ്വാതന്ത്ര്യബോധത്തിന്റെ കത്തിപ്പടരലാണ് 1857 ല്‍ സംഭവിച്ചത്. ബ്രിട്ടീഷുകാര്‍ തല്ലിക്കെടുത്തിയെങ്കിലും സ്വാതന്ത്ര്യബോധത്തിന്റെ ആ ജ്വാല അണഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ, ആസാദ് ഹിന്ദുഫൗജിലൂടെ, നവഭരത സംഘത്തിലൂടെ അത് പലതായി പിരിഞ്ഞും വളര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം മാതൃഭൂമിയുടെ മോചനം. അത് സഫലമാവാന്‍ 1947 ആഗസ്ത് 15 വരെ നമുക്ക് പോരാടേണ്ടി വന്നു.
പാരതന്ത്ര്യം മരണത്തേക്കാള്‍ ഭയാനകമായിക്കണ്ട പേരറിയുന്നതും അറിയാവുന്നതുമായ നിരവധി അനവധി മഹത്തുക്കളുടെ വിയര്‍പ്പിന്റെ ചോരയുടെ ജീവന്റെ വിലയാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തെ മറ്റൊന്നിനും വേണ്ടിവെച്ചുമാറാന്‍ നമുക്കാവില്ല തന്നെ. അതിനെ കണ്ണിലെ കൃഷ്ണമണിപോലെ മാറുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
No comments:
Post a Comment