അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, September 5, 2025

വായനാപക്ഷാചരണം 2025

 അനുഭവങ്ങളാണ് ജീവിതവിജയങ്ങള്‍ക്ക് കരുത്താകുന്നത്. എന്നാല്‍ എല്ലാ ജീവിതാനുഭവങ്ങളും സ്വന്തം ജീവിതത്തില്‍ തന്നെ അനുഭവിച്ച് തീര്‍ക്കുക എന്നത് അപ്രായോഗികമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍നിന്നുകൂടി പാഠങ്ങള്‍ പഠിക്കാന്‍ കഴിയുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അതിനായുള്ള സംവിധാനങ്ങള്‍ കൂടിയാണ് പുസ്തകങ്ങള്‍. നേരനുഭവങ്ങളും ഭാവനുയുമെല്ലാം സമ്മേളിച്ച പുസ്തകങ്ങളെ കൂട്ടുകാരാക്കി മാറ്റുന്നവര്‍ക്ക് മുമ്പില്‍ വ്യത്യസ്ത ലോകങ്ങള്‍ ‍വിരിഞ്ഞുവരും.വിലകൊടുത്ത് വാങ്ങാതെ തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുന്നത് ഒരു ലൈബ്രറിയില്‍ ചെല്ലുമ്പോഴാണ്. മലയാളികളെ ഗ്രന്ഥശാലകള്‍ യാഥാര്‍ത്ഥ്യമാക്കി വായിക്കാന്‍ പഠിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ച മനുഷ്യനാണ് ശ്രീ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കര്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായും ആചരിക്കുന്നു. അന്നുതൊട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ സിക്രട്ടറി ശ്രീ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയുള്ള രണ്ടാഴ്ചക്കാലം വായനാപക്ഷമായാണ് കേരള സ്റ്റേറ്റ് ലൈബ്രറികൗണ്‍സില്‍  സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്നത്. 

ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജൂലൈ 7 ന് പൂര്‍ത്തിയായി

No comments:

Post a Comment