മനുഷ്യരുടേതു മാത്രമല്ല എല്ലാവരുടേതുമാണ് ഭൂമി. നമുക്ക് ഒരേയൊരു ഭൂമി മാത്രമേയുള്ളൂ. അതിനുണ്ടാക്കുന്നഓരോ ദോഷവും നമ്മുടെ വീടനുണ്ടാക്കുന്ന ദോഷമായിക്കണ്ട് നാം പരിഹരിച്ചില്ലായെങ്കില്‍ ഇവിടെ ജീവിതം അസാധ്യമായിത്തീരും. 1972ല്‍ സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ച്ചേര്‍ന്ന മാനവ ഏകതാ സമ്മേളനത്തിന്റെ പ്രഖ്യാപനമുണ്ടായ ജൂണ്‍ 5ന്റെ ഓര്‍മ്മപ്പെടുത്തലായി ആ ദിവസം ലോകമെങ്ങും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് പരിപാടികള്‍സംഘടിപ്പിക്കാറുള്ളത്. പ്ലാസ്റ്റിക്ക് മലിനീകരണം തടയുക (“Beat Plastic Pollution.” The campaign aims to raise global awareness about the harmful impacts of plastic waste on ecosystems, wildlife, and human health). എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
കേവലം മരം നടുന്നതിനൊപ്പം പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്നതും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നതും പ്രധാനമാണ്. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും അതിന്റെ പരമാവധിയില്‍ ഉപയോഗിക്കുക എന്നതും വെള്ളം കവിഞ്ഞൊഴുകുന്ന ടാപ്പ് അടച്ചുപൂട്ടുന്നതും ആവശ്യമല്ലാത്ത പ്രകാശിക്കുന്ന ബള്‍ബ് ഓഫാക്കുന്നതും വെള്ളം മിതമായി ഉപയോഗിക്കുന്നതുമെല്ലാം പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തന്നെ.
No comments:
Post a Comment