മനുഷ്യനില്‍ അന്തര്‍ലീനമായ നല്ല കഴിവുകളുടെല്ലാം വികാസത്തിന് പരിശീലനവും പ്രകടനവും അത്യാവശ്യമാണ്. സര്‍ഗപരമായ കഴിവുകളുടെ വികാസത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി നല്‍കുകയെന്നത് ഓരോ സംസ്കാരിക സ്ഥാപനത്തിന്റെയും ചുമതല കൂടിയാണ്. കേരളത്തിലെ ഏറ്റവും വലുതും സംഘടിതവുമായ സംസ്കാരിക പ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. വിപുലമായ അംഗഗ്രന്ഥശാലകളിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയാനും അംഗീകരിക്കപ്പെടാനുമുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ഗോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.
വാണീവിലാസം ഗ്രന്ഥാലയത്തിലെ സര്‍ഗോത്സവത്തന്റെ ഉദ്ഘാടനം കൂടാളി ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേസ് കുമാര്‍ നിര്‍വ്വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. കേരള ഗ്രന്ഥശാലാ ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കി. സിക്രട്ടറി സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷ നന്ദി പ്രകാശിപ്പിച്ചു. സര്‍ഗോത്സവത്തിന്റെ ഭാഗമായുള്ള പരിപാടികളും തുടര്‍ന്ന് നടന്നു.
No comments:
Post a Comment