കുഞ്ഞുങ്ങളുടെ കളിത്തോഴനായ ഇന്ത്യയുടെപ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. പണ്ഡിറ്റ്ജിക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം അതിതീവ്രമായിരുന്നെന്ന് നമുക്കറിയാം. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു എന്ന കുട്ടികളുടെ ചാച്ചാജി ഒരിക്കൽ പറയുകയുണ്ടായി "എനിക്ക് മുതിർന്നവർക്കായി ചെലവാക്കാൻ സമയമില്ലായിരിക്കാം, പക്ഷേ എനിക്ക് കുട്ടികൾക്കായി വേണ്ടത്ര സമയമുണ്ട്." കുഞ്ഞുങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ഇഷ്ടം വിഖ്യാതമാണ്. ചാച്ചാജിയുടെ ജന്മവാർഷികദിനത്തെ ശിശുദിനമായി ആചരിക്കാമെന്ന തീരുമാനം എടുത്തതിനു പിന്നിലും ആ ഇഷ്ടത്തെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു.
ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷൻ എന്ന നിലക്ക് രാജ്യത്തെ ഓരോ പൗരനും വളരെ ആദരവോടെ നോക്കിക്കാണുന്നു. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളോടുള്ള പെരുമാറ്റത്തിൽ നിന്ന് നമുക്ക് പഠിക്കാൻ ഏറെയുണ്ട്.
ശിശുദിനം വിവിധപരിപാടികളോടെ ഗ്രന്ഥാലയം സമുചിതമായി ആഘോഷിച്ചു.
No comments:
Post a Comment