അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, August 11, 2023

ഹിരോഷിമാ- നാഗസാക്കി ദിനാചരണം

 

 ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ കണ്ണീരോര്‍മ്മക്ക്- ആദ്യ അണുബോംബ് ഉപയോഗത്തിന് 77 വയസ്സ് ഇന്ന് തികഞ്ഞിരിക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു അറുതി വരുത്താനെന്ന പേരിൽ ഒറ്റ ദിവസം കൊണ്ട് നടന്ന ആ നരനായാട്ട് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു ജനതയെ വേട്ടയാടുന്നു. നാല് ലക്ഷത്തോളം ആളുകൾ അധിവസിച്ചിരുന്ന ഒരു പട്ടണം നിമിഷനേരം കൊണ്ട് ചാരമായ ആ ദുരന്ത ദിനം സമാധാനത്തിന്റെ സന്ദേശം ഓർമിപ്പിക്കുന്നു. അമേരിക്കൻ സൈനിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ചതിന് പ്രതികരമായിട്ടായിരുന്നു ഇത്. 

1945 ഓഗസ്റ്റ് ആറിന് ലിറ്റിൽ ബോയ് എന്ന് പേരുള്ള യുറേനിയം – 235 ബോംബ് ജപ്പാന്റെ സൈനിക താവളവും ജനസാന്ദ്രതയേറിയതുമായ പട്ടണമവുമായ ഹിരോഷിമയിൽ വാർഷിക്കപ്പെട്ടു. “4400 കിലോഗ്രാം ഭാരവും മൂന്നു മീറ്റര്‍ നീളവുമുണ്ടായിരുന്നു ആ ‘ഇത്തിരിക്കുന്ഞ്ഞന്”. ശാന്തമായ പുലരിയെ പുൽകിയിരുന്ന ജനതയ്ക്ക് മുകളിൽ 1850 അടി ഉയരത്തിൽ നിന്നും വർഷിക്കപ്പെട്ട ആ മരകായുധം ഞൊടിയിടയിൽ അപഹരിച്ചത് 70000 – ത്തോളം മനുഷ്യ ജീവനുകളായിരുന്നു.

പാതി വെന്ത ശരീരത്തിൽ ഒട്ടിച്ചേർന്നു കിടന്ന കത്തിക്കരിഞ്ഞ വസ്ത്രത്തോടെ പ്രാണഭയത്താൽ ഓടുന്ന ജീവനുകൾ കണ്ണീരോർമകളായി. അണുബോംബിന്റെ ഇരകളായ ഹിബാകുഷയെന്ന മറ്റൊരു മനുഷ്യവർഗം അന്നവിടെ ജനിച്ചു. മൂന്നു ദിവസത്തിന് ശേഷം മറ്റൊരു ജാപ്പനീസ് പട്ടണമായ നാഗസാക്കിയിലും അണുബോംബ് വാർഷിക്കപ്പെട്ടു.

അടുത്ത നാല് മാസത്തിനുള്ളിൽ പിന്നെയും എഴുപത്തിനായിരത്തിലധികം മരണങ്ങൾ ഹിരോഷിമയിൽ മാത്രം ഉണ്ടായി. അവസാനിക്കാത്ത ആണവ വികിരണങ്ങൾ മണ്ണും ജലവും മലീമസമാക്കി. പിന്നീട് ജനിച്ച തലമുറകളെയും ആറ്റംബോംബിന്റെ പ്രത്യാഘാതങ്ങൾ വിടാതെ പിന്തുടർന്നു. ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനക്കൊപ്പം അണ്വായുധങ്ങളും യുദ്ധങ്ങളുമില്ലാത്ത പ്രത്യാശയുടെ കിരണമായാണ് ഹിരോഷിമയെ ഇന്ന് ലോകം കാണുന്നത്.

ലോകത്തെല്ലായിടത്തും സമാധാനം ഉണ്ടായാല്‍, യുദ്ധവെറി ഇല്ലാതായാല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും. ആ ലോകത്തിനായുള്ള തയ്യാറെടുക്കലാണ് ഓരോ ഹിരോഷിമാ- നാഗസാക്കി ദിനാചരണവും. 

    വാണീവിലാസം ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിലുള്ള ഹിരോഷിമാദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ നടന്നു. യുദ്ധവിരുദ്ധ ഡോക്യുമെന്ററികളുടെ അവതരണത്തിനുശേഷം അവയെപ്പറ്റി ചര്‍ച്ച ചെയ്തു. ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ സാഡാക്കോ സുസുക്കിയുടെ ചരിത്രം പറയുകയും എല്ലാവരും ചേര്‍ന്ന് സഡാക്കോ കൊക്കുകളെ നിര്‍മ്മിക്കുകയും ചെയ്തു. സമാധാനം വിഷയമായി മള്‍ട്ടി മീഡിയ ക്വിസ് മത്സരവും നടന്നു.

പൊതു സമ്മേളനത്തില്‍ സിക്രട്ടറി സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് ശ്രീ കെ ബാലകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്രകമ്മറ്റി അംഗം ശ്രീ പി വി ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു. ജോയിന്റ് സിക്രട്ടറി ശ്രീ ജിതിന്‍ സി യുടെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.










 പോസ്റ്റർ നിർമ്മാണം വിജയികൾ

LP
1. നിവേദ്യ
2. ധ്യാൻജിത്ത്
UP
1. ദയാൽ സുനിത്ത്
2. പാർവൺ
HS
1. കിഷൻ 
2. അശ്വയ്






No comments:

Post a Comment