ഗ്രാമീണ സര്‍വ്വകലാശാലകളാണ് ഓരോ ഗ്രന്ഥാലയവും. വിജ്ഞാനദാഹിയായ ഓരോരുത്തരും ആദ്യം എത്തിച്ചേരേണ്ട സ്ഥലം. നാടെങ്ങും വായനാദിനാനുബന്ധ പരിപാടികള്‍ നടക്കുന്നു. രണ്ടാഴ്ചക്കാലത്തൊതുങ്ങാതെ വര്‍ഷം മുഴുവന്‍ വായനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന പ്രത്യാശ സഫലമാകുമെന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചുകൊണ്ടാണ് മേറ്റടി എല്‍ പി സ്കൂളിലെ കുട്ടികള്‍ അവരുടെ ഹെഡ്മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാഷുടെയും നാട്ടുകാരിയായ ടീച്ചര്‍ ശ്രീമതി കൃപയുടെയും നേതൃത്വത്തില്‍ ജൂണ്‍ 23 ന് ഗ്രന്ഥാലയം സന്ദര്‍ശിച്ചത്.
മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനും താലൂക്ക് കൗണ്‍സിലറുമായ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്ററും വനിതാ ലൈബ്രേറിയന്‍ ശ്രീമതി നിഷയും ചേര്‍ന്ന് അവരെ സ്വീകരിച്ചു. ഗ്രന്ഥാലയത്തിന്റെ സവിശേഷതകള്‍ പറഞ്ഞുകൊടുത്തും പതിമൂന്നായിരത്തിലധികമുള്ള പുസ്തക ശേഖരം ക്രമപ്പെടുത്തിയത് പറഞ്ഞും അവരുടെ കുഞ്ഞ് സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടികള്‍ നല്‍കിയും ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശനയിടങ്ങളാണെന്ന് അടിവരയിട്ട് ഉറപ്പിച്ചും യാത്ര നവ്യാനുബഴമാക്കി. ഗ്രന്ഥാലയത്തെ സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത മേറ്റടി എല്‍ പി സ്കൂളിലെ അധ്യാപകരെ അഭിനന്ദിക്കുന്നു.
No comments:
Post a Comment