നാളത്തെ ലോകം സുന്ദരമാക്കുന്നത് ഇന്നത്തെ കുട്ടികളാണ്. സമൂഹത്തിലെ നല്ല ഗുണങ്ങളും ചീത്ത ഗുണങ്ങളും അവര്‍ സ്വാശീകരിക്കും. കുട്ടികളെ ഇത്തരം ദുഷ്പ്രവണതകളില്‍ നിന്ന് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തേണ്ടതുണ്ട്. മൊബൈല്‍ ഫോണിന്റെ തടവറയില്‍ അകപ്പെട്ട് നഷ്ടപ്പെടുന്ന ബാല്യത്തെ തിരിച്ചു പിടിച്ച് കൂട്ടായ്മയുടെ ബാലപാഠങ്ങള്‍ അഭ്യസിപ്പിക്കേണ്ടതുണ്ട്. ജാതി മത വര്‍ഗ രാഷ്ട്രീയ ചിന്തകള്‍ക്കുപരിയായി മാനവികതയുടെ വിശാല ലോകം കാണിച്ചുകൊടുക്കുന്നതിനൊപ്പം അവരുടെ കഴിവുകളെ വികസിപ്പിക്കാനും നമുക്ക് കഴിയണം. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതലത്തില്‍ എല്ലാ അംഗ ഗ്രന്ഥശാലകളിലും ബാലവേദികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത് ഇക്കാരണത്താലാണ്. വാണീവിലാസം ഗ്രന്ഥാലയത്തിലെ ബാലവേദി രൂപീകരണം മെയ് 13 ന് വൈകുന്നേരം നടന്നു. അനൗപചാരികമായി ചേര്‍ന്ന യോഗത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍, താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. വര്‍ണ്ണക്കൂടാരം എന്ന പേരില്‍ ഏകദിന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment