കൊടോളിപ്രം ഗ്രാമത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന വാണീവിലാസം ഗ്രന്ഥാലയത്തിന്റെ നാള്‍വഴികള്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ നാട്ടിലെ ആദ്യ ബ്ലോഗ് ആരംഭിക്കുന്നത്. കൊടോളിപ്രത്തിന്റെ സാമൂഹിക- സംസ്കാരിക മേഖലകളില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരുന്ന, കൊടോളിപ്രത്തുകാരന്റെ സ്വകാര്യ അഹങ്കാരമായിരുന്ന വാണീവിലാസം ഗ്രന്ഥാലയം 1956 ല്‍ സ്ഥാപിതമായതുമുതല്‍ പുരോഗതിയുടെ പാതയിലാണ്. ഈ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്നത് കൊടോളിപ്രത്തിന്റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനകരമായിരിക്കുമെന്ന് കരുതുന്നു. ഈ സംരഭത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment