Saturday, April 12, 2025
ഡോ.കൃഷ്ണകുമാര്‍ അനുസ്മരണം
ശിശുദിനാഘോഷം
കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട, കുട്ടികളെ ഏറെ ഇഷ്ടപ്പെട്ട ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ, കുട്ടികളുടെ സ്വന്തം ‘ചാച്ചാജി’യുടെ ജന്മദിനമാണ് നവംബർ 14ന് നാം ശിശുദിനമായി ആചരിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുദിനം. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുകയാണ് ശിശുദിനാഘോഷങ്ങളുടെ ലക്ഷ്യം.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന് ഉറച്ചുവിശ്വസിച്ച നെഹ്റു കുട്ടികളെ സ്നേഹിച്ചും ലാളിച്ചും കുട്ടികൾക്കുവേണ്ടി പദ്ധതികൾ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റിയെടുക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. കുട്ടികളോട് സംവദിക്കാനും അവരോടൊപ്പം കളിക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു ജവഹർലാൽ നെഹ്റു. കുട്ടികളെയെന്നപോലെ പനിനീർ പൂക്കളേയും പക്ഷിമൃഗാദികളേയും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു.